നഗ്രോട്ട: ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന തുരങ്കം കണ്ടെത്തി

സാം​ബ​യി​ലെ റീ​ഗ​ല്‍ ഗ്രാ​മ​ത്തി​ല്‍ ബി​എ​സ്‌എ​ഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ട​ണ​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു
നഗ്രോട്ട: ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന തുരങ്കം കണ്ടെത്തി

ന്യൂ​ഡ​ല്‍​ഹി: ന​ഗ്രോ​ട്ട​യി​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട നാ​ല് ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ പാ​കിസ്ഥാ​നി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്നു ക​രു​തു​ന്ന തുരങ്കം‌ ക​ണ്ടെ​ത്തി. സാം​ബ സെ​ക്ട​റി​ലെ രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​യി​ലാ​ണ് ട​ണ​ല്‍‌ ക​ണ്ടെ​ത്തി​യ​ത്.

സാം​ബ​യി​ലെ റീ​ഗ​ല്‍ ഗ്രാ​മ​ത്തി​ല്‍ ബി​എ​സ്‌എ​ഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ട​ണ​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ന​ഗ്രോ​ട​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ല്‍​നി​ന്നും ക​ണ്ടെ​ടു​ത്ത വ​സ്തു​ക്ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ സാം​ബ​യി​ലെ ഈ ​ഭൂ​ഗ​ര്‍​ഭ തു​ര​ങ്കം ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന​ത്.

വ്യാഴാഴ്ച കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ അതിര്‍ത്തി കടന്നത് ഈ തുരങ്കം വഴിയാകാമെന്നാണ് കരുതപ്പെടുന്നത്. അതിര്‍ത്തിയിലെ തുരങ്കങ്ങള്‍ കണ്ടെത്തി അടയ്ക്കുന്ന പ്രവര്‍ത്തനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തുടങ്ങിയിരുന്നു. ഈ പരിശോധനയിലാണ് പുതിയ തുരങ്കം കണ്ടെത്തിയത്.

സാമ്ബ സെക്ടറില്‍ കണ്ടെത്തിയ തുരങ്കത്തിന് 150 മീറ്റര്‍ നീളമുണ്ടെന്ന് ഡി.ജി.പി ദില്‍ബാഗ് സിംഗ് വെളിപ്പെടുത്തി. വ്യാഴാഴ്ച ഇതിലൂടെ അതിര്‍ത്തി കടന്ന് എത്തിയെന്ന് കരുതപ്പെടുന്ന നാല് പേരെയും വധിച്ചിരുന്നു. ഇവരില്‍ നിന്ന് വന്‍ തോതില്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. 11 എ.കെ 47 തോക്കുകള്‍, 29 ചൈനീസ് ഗ്രനേഡുകള്‍, മൂന്ന് പിസ്റ്റളുകള്‍, രണ്ട് കട്ടറുകള്‍, അഞ്ച് കിലോഗ്രാം ആര്‍.ഡി.എക്.സ് എന്നിവയും റിമോട്ട്, മൊബൈല്‍ ഫോണ്‍, പഴങ്ങള്‍, പാക്കിസ്ഥാന്‍ നിര്‍മ്മിത മരുന്നുകള്‍ എന്നിവയും കണ്ടെടുത്തു.

നഗ്രോട്ട ഏറ്റുമുട്ടലില്‍ പഠാന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാസിന്‍ ജാനിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ജെയ്ഷെ ഭീകരരെ നിയന്ത്രിക്കുന്നതില്‍ ഇയാള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും ദക്ഷിണ കാശ്മീരില്‍ ഇയാള്‍ക്ക് പലരുമായും രഹസ്യബന്ധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com