റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷണ്‍ വേണ്ടെന്നു വച്ചതായി ട്രമ്പ്

ഫ്‌ലോറിഡയിലെ നിര്‍ദ്ദിഷ്ട ദേശീയ കണ്‍വെന്‍ഷന്‍ റദ്ദു ചെയ്തായി യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രമ്പ് .
റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷണ്‍ വേണ്ടെന്നു വച്ചതായി ട്രമ്പ്

ഫ്‌ലോറിഡയിലെ നിര്‍ദ്ദിഷ്ട ദേശീയ കണ്‍വെന്‍ഷന്‍ റദ്ദു ചെയ്തായി യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രമ്പ് . കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷര്‍ വേണ്ടെന്നുവച്ചതെന്നു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്‌ലോറിഡ ജാക്‌സന്‍വില്ലിയിലാണ് കണ്‍വെഷന്‍ തീരുമാനിക്കപ്പെട്ടിരുന്നത്. അതേസമയം വെര്‍ച്ച്വല്‍ കണ്‍വെന്‍ഷനാകമെന്ന് ട്രമ്പ് പറഞ്ഞു. ആഗസ്ത് 24 ന് നോര്‍ത്ത് കരോലീന കണ്‍വെന്‍ഷന്‍ മാറ്റമില്ലാാതെ നടക്കുമെന്ന് ട്രമ്പ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തീരുമാനം ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസിനെയും ബന്ധപ്പെട്ടവരെയും അറിയിച്ചിട്ടുണ്ടെന്നും ട്രമ്പ് പറഞ്ഞു.

ഫ്‌ലോറിഡയില്‍ തീരുമാനിക്കപ്പെട്ടിരുന്ന കണ്‍വെന്‍ഷന്‍ ആദ്യം നോര്‍ത്ത് കാരോലീനയില്‍ സംഘടിപ്പിക്കുവാനായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത്തരമൊരു മഹാ സമ്മേളനത്തെ ഉള്‍കൊള്ളുന്നതിനെക്കുറിച്ച് കരോലിന സ്റ്റേറ്റ് അധികാരികള്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യം വച്ചുള്ള കണ്‍വെന്‍ഷന്‍ ഫ്‌ലോറിഡയിലേക്ക് മാറ്റിയത്. ഇതാണീപ്പോള്‍ വെര്‍ച്ച്വല്‍ കണ്‍വെന്‍ഷണായാലും മതിയെന്ന തീരുമാനത്തിലെത്തിയത്.

Related Stories

Anweshanam
www.anweshanam.com