തിരുവനന്തപുരം അൺലോക്ക്ഡ്: ബാറുകളും ബാർബർ ഷോപ്പുകളും മാളുകളും തുറക്കും
Top News

തിരുവനന്തപുരം അൺലോക്ക്ഡ്: ബാറുകളും ബാർബർ ഷോപ്പുകളും മാളുകളും തുറക്കും

ബാറുകള്‍, മാളുകൾ, ബാർബർ ഷോപ്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും തുറക്കാം

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗൺ പിൻവലിച്ചു. നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല. ബാക്കി ഇടങ്ങളിൽ എല്ലാ കടകൾക്കും രാവിലെ 7 മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. ബാറുകള്‍, മാളുകൾ, ബാർബർ ഷോപ്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും തുറക്കാം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കായികപരിശീലനങ്ങൾ തുടങ്ങാനും അനുമതി നൽകി. ഹോട്ടലുകൾക്ക് രാത്രി ഒമ്പത് മണി വരെയാണ് പ്രവർത്തനാനുമതി. എന്നാൽ പാഴ്സൽ മാത്രമേ അനുവദിക്കുകയുളളൂ. കഴിഞ്ഞ മാസം ആറ് മുതലായിരുന്നു തിരുവനന്തപുരത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്.

എന്നാൽ, ഒരു മാസത്തിലേറെ നഗരം അടച്ചുപൂട്ടിയിട്ടും തിരുവനന്തപുരത്ത് കോവിഡ് വ്യാപനത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല. ഇന്ന് 310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 300 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Anweshanam
www.anweshanam.com