സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷും സന്ദീപും തിരുവനന്തപുരത്ത്; നിര്‍ണായക തെളിവെടുപ്പ്
Top News

സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷും സന്ദീപും തിരുവനന്തപുരത്ത്; നിര്‍ണായക തെളിവെടുപ്പ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തിച്ചു.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തിച്ചു. മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ കരകുളത്തെ ഫ്്‌ലാറ്റില്‍ തെളിവെടുപ്പ് നടത്തി. വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്. പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് സംഘം. സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്‌ലാറ്റില്‍ സ്വപ്‌നയെയും തെളിവെടുപ്പിന് എത്തിച്ചിട്ടുണ്ട്.&ിയുെ;സ്വപ്‌നയുടെ അമ്പലമുക്കിലെ ഫ്‌ലാറ്റിലും സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ലാറ്റിലും പിടിപി നഗറിലെ വാടകവീട്ടിലും എന്‍ഐഎ പരിശോധന നടത്തുകയാണ്. അതേസമയം കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യും. ശിവശങ്കറിന്റെ മൊഴിയില്‍ കസ്റ്റംസിന് തൃപ്തിയില്ലെന്നാണ് സൂചന.

Anweshanam
www.anweshanam.com