
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈ മാറുന്നതിനെതിരായ ഹര്‍ജിയില്‍ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകൻ. കേന്ദ്ര സർക്കാറിനും അദാനി ഗ്രൂപ്പിനും വേണ്ടിയും സുപ്രീം കോടതിയിൽനിന്നുള്ളവർ ഹാജരാകുന്ന പശ്ചാത്തലത്തിൽ കേസിൽ കേരളത്തിലെ അഭിഭാഷകർക്ക് സഹായികളുടെ വേഷം മാത്രമാവും ഉണ്ടാവുക.
അഭിഭാഷകർ സംസ്ഥാനത്തിന് പുറത്തുനിന്നായതിനാൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ മാത്രമെ കേസ് പരിഗണിക്കാൻ കഴിയു. അത്തരമൊരു സാഹചര്യത്തിൽ ഹരജി പരിഗണിക്കുന്നത് വൈകിയേകാമെന്ന ആശങ്കയും സർക്കാറിനുണ്ട്.