തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Top News

തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

News Desk

News Desk

തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിന് നല്‍കാനുള്ള നടപടി അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നല്‍കാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രം പരിഗണിച്ചില്ല. കണ്ണൂര്‍, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മികച്ച നിലയില്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. അദാനിക്ക് ഗ്രൂപ്പിന് വിമാനത്താവളം നടത്തി പരിചയമില്ലെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com