തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; സർക്കാരിന് അടിയന്തര സ്റ്റേ ഇല്ല
Top News

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; സർക്കാരിന് അടിയന്തര സ്റ്റേ ഇല്ല

കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്

News Desk

News Desk

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ ഹര്‍ജി നൽകിയ സര്‍ക്കാരിന് അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് അടുത്ത മാസം 9നകം സർക്കാർ രേഖകൾ കോടതിയിൽ ഹാജരാക്കണം. അടുത്ത മാസം 15ന് വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

Anweshanam
www.anweshanam.com