വിവാദ പരാമർശം; ക്ഷ​മാ​പ​ണ​വു​മാ​യി ബി​പ്ല​വ് ദേ​വ് രം​ഗ​ത്ത്
പ​ഞ്ചാ​ബി​ക​ളെ​യും ജാ​ട്ട് സ​മു​ദാ​യി​ക​രെ​യും വി​മ​ര്‍​ശി​ച്ച്‌ വി​വാ​ദ​ത്തി​ലാ​യ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​വ് ദേ​വ് ക്ഷ​മാ​പ​ണ​വു​മാ​യി രം​ഗ​ത്ത്.
വിവാദ പരാമർശം; ക്ഷ​മാ​പ​ണ​വു​മാ​യി ബി​പ്ല​വ് ദേ​വ് രം​ഗ​ത്ത്

അഗര്‍ത്തല: പ​ഞ്ചാ​ബി​ക​ളെ​യും ജാ​ട്ട് സ​മു​ദാ​യി​ക​രെ​യും വി​മ​ര്‍​ശി​ച്ച്‌ വി​വാ​ദ​ത്തി​ലാ​യ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​വ് ദേ​വ് ക്ഷ​മാ​പ​ണ​വു​മാ​യി രം​ഗ​ത്ത്. പ​ഞ്ചാ​ബി​ക​ള്‍​ക്കും ജാ​ട്ടു​ക​ള്‍​ക്കും മ​സി​ല്‍ പ​വ​ര്‍ ഉ​ണ്ടെ​ങ്കി​ലും അ​വ​ര്‍​ക്ക് കു​റ​ച്ച്‌ ബു​ദ്ധി​മാ​ത്ര​മേ​യു​ള്ളു​വെ​ന്നാ​ണ് ബി​പ്ല​ബ് പ​റ​ഞ്ഞ​ത്.

പ​ഞ്ചാ​ബി, ജാ​ട്ട് സ​മു​ദാ​യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ചി​ല ആ​ളു​ക​ള്‍ പു​ല​ര്‍​ത്തു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഞാ​ന്‍ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ആ​രെ​യും വേ​ദ​നി​പ്പി​ക്ക​രു​ത് എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ ഉ​ദ്ദേ​ശ്യം. ര​ണ്ട് സ​മു​ദാ​യ​ങ്ങ​ളോ​ടും എ​നി​ക്ക് അ​തി​യാ​യ അ​ഭി​മാ​ന​മു​ണ്ട്, ഒ​പ്പം എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ കു​റ​ച്ചു​കാ​ലം അ​വ​ര്‍​ക്കി​ട​യി​ല്‍ ജീ​വി​ക്കു​ക​യും ചെ​യ്തു. ബി​പ്ല​ബ് ട്വീ​റ്റ് ചെ​യ്തു. ഈ ​ര​ണ്ട് ക​മ്മ്യൂ​ണി​റ്റി​ക​ളി​ല്‍ നി​ന്നും എ​നി​ക്ക് നി​ര​വ​ധി ച​ങ്ങാ​തി​മാ​രു​ണ്ട്. എ​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​രു​ടെ​യെ​ങ്കി​ലും വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍, ഞാ​ന്‍ അ​വ​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ പ​ഞ്ചാ​ബി, ജാ​ട്ട് സ​മൂ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന​ക​ളെ ഞാ​ന്‍ എ​പ്പോ​ഴും ബ​ഹു​മാ​നി​ക്കു​ന്നു. ഇ​ന്ത്യ​യെ മു​ന്നേ​റു​ന്ന​തി​ല്‍ ഈ ​ര​ണ്ട് സ​മു​ദാ​യ​ങ്ങ​ളും വ​ഹി​ച്ച പ​ങ്കി​നെ​ക്കു​റി​ച്ച്‌ എ​നി​ക്ക് ഒ​രി​ക്ക​ലും ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കാ​നാ​വി​ല്ലെന്ന് ബി​പ്ല​വ് വ്യ​ക്ത​മാ​ക്കി. ഹ​രി​യാ​ന​യി​ലെ ജാ​ട്ടു​ക​ള്‍ ശ​ക്തി​യു​ള്ള​വ​രാ​ണെ​ങ്കി​ലും അ​ല്‍​പ്പ ബു​ദ്ധി​ക​ളാ​ണ്. ബം​ഗാ​ളി​ക​ള്‍ ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു ക​ളി​ക്കു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ അ​വ​രെ ആ​ര്‍​ക്കും തോ​ല്‍​പ്പി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

പഞ്ചാ​ബി​ക​ള്‍ ആ​രെ​യും ഭ​യ​പ്പെ​ടു​ന്ന​വ​ര​ല്ല എ​ന്നാ​ണു പൊ​തു​വേ പ​റ​യാ​റ്. കാ​യി​ക ശ​ക്തി​യു​ള​ള​വ​രാ​ണ് അ​വ​ര്‍. എ​ന്നാ​ല്‍ അ​ല്‍​പ്പ ബു​ദ്ധി​ക​ളാ​ണ്. ശ​ക്തി കൊ​ണ്ടു​മാ​ത്രം വി​ജ​യി​ക്കാ​ന്‍ ക​ഴി​യി​ല്ല. സ്നേ​ഹംകൊ​ണ്ടു മാ​ത്ര​മേ വി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കു​വെ​ന്നാ​ണ് ബി​പ്ല​വ് അ​ഗ​ര്‍​ത്ത​ല​യി​ല്‍ ത്രി​പു​ര ഇ​ല​ക്‌ട്രോ​ണി​ക് മീ​ഡി​യ സൊ​സൈ​റ്റി​യു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് പ​റ​ഞ്ഞ​ത്.

Related Stories

Anweshanam
www.anweshanam.com