പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു
Top News

പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച മൂന്ന് പേരടക്കം 35 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്

News Desk

News Desk

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 300 കടന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച മൂന്ന് പേരടക്കം 35 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് .മലപ്പുറം പൊന്നാനി താലൂക്കിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ മേഖലയില്‍ കനത്ത ജാഗ്രത വേണമെന്നും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ 708 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 13 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ 308 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത തൃപ്രങ്ങോട് സ്വദേശിയായ 27 വയസുകാരനും പുറത്തൂര്‍ സ്വദേശിയായ 29 കാരനും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ 18 പേരെ നിരീക്ഷണത്തിലാക്കി. ഇവരുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായി

Anweshanam
www.anweshanam.com