ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് കുറവില്ലാതെ തലസ്ഥാന നഗരി. സമൂഹവ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും രോഗബാധ പടരുന്നു. നഗരത്തിലും രോഗം പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയിലെ ലോക്ക് ഡൗണ്‍ തുടരും. അതേസമയം, സംസ്ഥാന വ്യാപകലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ നിര്‍ദേശം.

സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പൂന്തുറ, പുല്ലുവിള എന്നിവയ്ക്ക് പുറമെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായ പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിവിടങ്ങളില്‍ രോഗവ്യാപന തോത് കുറയുന്നില്ല.

വ്യാപനം കൈവിട്ട് പോകുന്ന ഘട്ടത്തിലെത്തിയ പുല്ലുവിള, പൂന്തുറ അടക്കമുള്ള പ്രദേശങ്ങളില്‍ പരിശോധന എല്ലാവരിലേക്കും കേന്ദ്രീകരിച്ചിരുന്നു. സമൂഹവ്യാപനം സ്ഥീരീകരിച്ചിട്ടും മേഖലയില്‍ ടെസ്റ്റുകള്‍ കുറച്ചെന്ന പരാതിയും ഉയര്‍ന്നു വന്നിരുന്നു. ഇതേക്കുറിച്ച് പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com