തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

തലസ്ഥാനത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടില്‍ തന്നെ തുടരണം എന്നാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. മ​രു​ന്ന് വാ​ങ്ങാ​ന​ല്ലാ​തെ ആ​രെ​യും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. മ​രു​ന്ന് ക​ട​ക​ളി​ല്‍​പോ​കു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ല്‍ ക​രു​ത​ണം.

സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലിചെയ്യും. ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമാവും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവുക. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണവും നിശ്ചിതപ്പെടുത്തും. ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കും.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍‌​ക്കു​ന്ന ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​മെ​ങ്കി​ലും വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍​ക്ക് അ​നു​വാ​ദ​മി​ല്ല. പോ​ലീ​സ് ന​ല്‍​കു​ന്ന ഫോ​ണ്‍ ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു​കൊ​ടു​ക്കും. ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശി​ക്കാ​നും പു​റ​ത്തേ​യ്ക്കി​റ​ങ്ങാ​നു​മു​ള്ള വ​ഴി​യൊ​ഴി​ച്ച്‌ മ​റ്റെ​ല്ലാം അ​ട​യ്ക്കും. കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ, സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കും.

മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും ബാങ്കുകളും പ്രവര്‍ത്തിക്കും. പൊതുഗതാഗതം ഉണ്ടാവില്ല.

ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ട​തി​ക​ളി​ല്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി. ഒ​രാ​ഴ്ച​ത്തേ​ക്ക് കോ​ട​തി​ക​ളി​ല്‍ കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കി​ല്ല. സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

തിരുവനന്തപുരത്ത് നഗരത്തില്‍ സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നഗരപരിധിയില്‍ സമ്പൂര്‍ണ അടച്ചിടലിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്.

തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാല് പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവര്‍ക്ക് യാത്രാപശ്ചാത്തലമില്ലെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. തിരുവനന്തപുരം നഗരത്തിലാണ് കൂടുതല്‍ സമ്പര്‍ക്കരോഗികളുള്ളത്. രോഗബാധിതരില്‍ ഏറെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നവരാണ്.

Related Stories

Anweshanam
www.anweshanam.com