കവയിത്രി സുഗതകുമാരിക്ക് അന്ത്യാഞ്ജലി

സംസ്‌കാരം ഔദോഗിക ബഹുമതികളോടെ ശാന്തി കവാടത്തില്‍ നടന്നു.
കവയിത്രി സുഗതകുമാരിക്ക് അന്ത്യാഞ്ജലി

തിരുവനന്തപുരം: കവയിത്രി സുഗതകുമാരിക്ക് മലയാളത്തിന്റെ അന്ത്യാഞ്ജലി. സംസ്‌കാരം ഔദോഗിക ബഹുമതികളോടെ ശാന്തി കവാടത്തില്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. 86 വയസായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ആംബുലന്‍സില്‍ നേരിട്ട് തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നല്‍കി. സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭന്‍ ചെറുമകന്‍ വിഷ്ണു എന്നിവര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് സിംഗ് കൗറും സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരടക്കം മറ്റാരേയുംശാന്തികവടത്തിലേക്ക് പ്രവേശിപ്പില്ല.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്ബോള്‍ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. കേരളത്തിന്റെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള സുഗതകുമാരി 1934 ജനുവരി 22ന് തിരുവനന്തപുരത്താണ് ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍ ആണ് പിതാവ്. മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com