ഇന്ത്യക്കാർക്ക് യാത്രാവിലക്കുമായി ന്യൂസിലാൻഡ്

ഞായറാഴ്ച്ച മുതൽ വിലക്ക് നിലവിൽ വരുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത പറഞ്ഞു .
ഇന്ത്യക്കാർക്ക് യാത്രാവിലക്കുമായി ന്യൂസിലാൻഡ്

വെല്ലിങ്ടൺ :ഇന്ത്യക്കാർക്ക് യാത്രാവിലക്കുമായി ന്യൂസിലാൻഡ് .ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം .ഞായറാഴ്ച്ച മുതൽ വിലക്ക് നിലവിൽ വരുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത പറഞ്ഞു .

ഏപ്രിൽ 11 മുതൽ 28 വരെയാണ് താത്കാലിക വിലക്ക് .ഇന്ത്യക്കാർക്കും നിലവിൽ ഇന്ത്യയിലുള്ള ന്യൂസിലാൻഡ് പൗരന്മാർക്കും വിലക്ക് ബാധകമാണ് .ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം യാത്രവിലക്കിൽ ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി ജസീന്ത പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com