ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു

തിരുവനന്തപുരം: കടലിലേക്ക് എണ്ണ ചോര്‍ച്ച ഉണ്ടായ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ആണ് നടപടി.

എണ്ണയുടെ അംശം പൂര്‍ണമായും നീക്കിയ ശേഷം കമ്പനിക്ക് തുറന്നു പ്രവര്‍ത്തിക്കും. കമ്പനിയിലെ ഫര്‍ണസ് ഓയിലാണ് ഇന്ന് ചോര്‍ന്നത്. കടലില്‍ രണ്ട് കിലോമീറ്ററോളം ഇത് പരന്നു.

ഈ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജില്ലാ ഭരണകൂടെ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. . മത്സ്യബന്ധനവും അസാധ്യമാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com