തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ കമ്മീഷറെ സംസ്ഥാന സർക്കാരിന് നിയമിക്കാം: സുപ്രീം കോടതി

നിലവിലെ കമ്മീഷണർ ബി എസ് തിരുമേനിക്ക് സ്ഥാനം ഒഴിയാനും സുപ്രീം കോടതി അനുമതി നൽകി .
തിരുവിതാംകൂർ  ദേവസ്വം ബോർഡിന്റെ പുതിയ കമ്മീഷറെ സംസ്ഥാന സർക്കാരിന് നിയമിക്കാം: സുപ്രീം കോടതി

ന്യൂഡൽഹി :തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ കമ്മീഷറെ സംസ്ഥാന സർക്കാരിന് നിയമിക്കാമെന്ന് സുപ്രീം കോടതി .ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുബാഷ് റെഡ്ഡി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയത്.

അഡിഷണൽ സെക്രട്ടറിമാരായ ബി എസ് പ്രകാശ് ,ടി ആർ ജയ്പാൽ എന്നിവരിൽ ഒരാളെ ഈ പദവിയിലേക്ക് പരിഗണിക്കണമെന്ന് കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി വിധി .

നിലവിലെ കമ്മീഷണർ ബി എസ് തിരുമേനിക്ക് സ്ഥാനം ഒഴിയാനും സുപ്രീം കോടതി അനുമതി നൽകി .കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അല്ല ദേവസ്വം ബോർഡിനാണ് അനുമതി എന്ന കേരള ഹൈ കോടതി വിധിക്ക് എതിരായ സംസ്ഥാന സർക്കാരിന്റെ ഹർജി നിലവിൽ സുപ്രീം കോടതി പരിഗണനയിലാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com