വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ കുമാരി അലക്സ് സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറി

പാർട്ടി നേതാക്കളുടെ നിലപാടിനെ എതിർത്തപ്പോൾ ഇല്ലാതാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തി .
വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ കുമാരി അലക്സ് സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറി

മലപ്പുറം :വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ കുമാരി അലക്സ് സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറി .മറ്റ് ചില പാർട്ടി നേതാക്കളിൽ നിന്നുള്ള പീഡനമാണ് തന്റെ ഈ നിലപാടിന് കാരണമെന്ന് അവർ വ്യക്തമാക്കി .

സാങ്കേതികമായി പത്രിക പിൻവലിക്കാൻ സാധിക്കാത്തത് കൊണ്ട് പ്രചാരണം നിർത്തിയെന്നും അവർ പറഞ്ഞു .പാർട്ടി നേതാക്കളുടെ നിലപാടിനെ എതിർത്തപ്പോൾ ഇല്ലാതാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തി .

അഭിസാരികയായും മറ്റും ചിത്രീകരിച്ചു .കുഞ്ഞാലിക്കുട്ടിക്കെതിരെ മോശം രീതിയിൽ സംസാരിക്കണമെന്നും സർക്കാരിനെ വിമർശിക്കണമെന്നും പറഞ്ഞു .എന്നാൽ വ്യക്തിത്വം അടിയറവ് വച്ച് ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com