എ സി കോച്ചിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

എ സി കോച്ചിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

രാത്രി ചാർജ് ചെയ്യാൻ ഇടുന്ന ഫോണും ലാപ്ടോപ്പും ചൂടായി നിരവധി അപകടം റിപ്പോർട്ട് ചെയ്തിരുന്നു .ഇത്തരം അപകട സാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി .

കൊച്ചി :ട്രെയിനുകളിലെ എ സി കോച്ചിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി .രാത്രി 11 മുതൽ പുലർച്ചെ 5 വരെ ചാർജിങ് പോയിന്റുകൾ ഓഫ് ആക്കി ഇടണമെന്ന് നിർദേശത്തിൽ പറയുന്നു .തീപിടിത്ത സാധ്യത മുന്നിൽ കണ്ടാണ് ഈ നടപടി .രാത്രിയിൽ ചാർജിങ് പോയിന്റുകൾ ഓഫ് ആക്കി ഇടണമെന്ന് മുൻപ് ആവശ്യപെട്ടിരുന്നു .

എന്നാൽ ഒട്ടുമിക്ക ട്രെയിനുകളിൽ രാത്രി ചാർജിങ് പോയിന്റ് ഓഫ് ആക്കാറില്ല എന്ന് കണ്ടെത്തിയതോടെയാണ് നടപടി കർശനമാക്കാൻ റെയിൽവേവകുപ്പ് തീരുമാനിച്ചത് .വീഴ്ച വരുത്തുന്ന എ സി മെക്കാനിക് അടക്കമുള്ള ജീവനക്കാർക്ക് റെയിൽവേ താകീത് നൽകിയിട്ടുണ്ട് .

മിന്നൽ പരിശോധനകൾക്ക് തുടക്കമിടും .വീഴ്ച വരുത്തുന്ന ജീവനക്കാർക്ക് എതിരെ കർശന നടപടി കൈക്കൊള്ളും .ഈ കാര്യം സർക്കുലർ മുഖേന ജീവനക്കാരെ അറിയിച്ചിട്ടുണ്ട് .രാത്രി ചാർജ് ചെയ്യാൻ ഇടുന്ന ഫോണും ലാപ്ടോപ്പും ചൂടായി നിരവധി അപകടം റിപ്പോർട്ട് ചെയ്തിരുന്നു .ഇത്തരം അപകട സാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com