പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ വിജയിച്ചു

പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ വിജയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ജയം എൽഡിഎഫിന് സ്വന്തം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്ണൻ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടിയെ തോൽപ്പിച്ചത്. തുടർച്ചയായ രണ്ടാം വിജയമാണ് ടിപി രാമകൃഷ്ണന്റേത്.

ബിജെപി സ്ഥാനാർത്ഥി കെ വി സുധീർ ഇവിടെ മൂന്നാം സ്ഥാനത്താണ് .സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പിക്കുകയാണ്. എൺപതിന് മുകളിൽ സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുന്നേറുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com