നികിത ജേക്കബിന് ബോംബൈ ഹൈക്കോടതി ട്രാൻസിറ്റ് മുൻ‌കൂർ ജാമ്യം അനുവദിച്ചു

ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻ‌കൂർ ജാമ്യം അനുവദിക്കാൻ ബോംബൈ കോടതിക്ക് ആവില്ലെന്ന് വാദവും കോടതി തള്ളി .
നികിത ജേക്കബിന് ബോംബൈ ഹൈക്കോടതി ട്രാൻസിറ്റ് മുൻ‌കൂർ ജാമ്യം അനുവദിച്ചു

മുംബൈ :ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിന് ബോംബൈ ഹൈക്കോടതി ട്രാൻസിറ്റ് മുൻ‌കൂർ ജാമ്യം അനുവദിച്ചു .മൂന്ന് ആഴ്ചത്തേക്കാണ് ജാമ്യം .ഈ കാലയളവിൽ നികിത മുൻ‌കൂർ ജാമ്യത്തിനായി ഡൽഹി കോടതിയെ സമീപിക്കണം .

നികിതയെ അറസ്റ്റ് ചെയുക ആണെങ്കിൽ 25,000 രൂപയുടെ വ്യക്തിഗത ജാമ്യത്തിലും തുല്യ തുകയ്ക്ക് ഉള്ള ആൾ ജാമ്യത്തിലും വിട്ട് അയക്കണമെന്ന് കോടതി നിർദേശിച്ചു .ജാമ്യം നൽകുന്നതിനു എതിരെയുള്ള ഡൽഹി പോലീസ് വാദങ്ങളെ എതിർത്താണ്കോടതി നടപടി .

ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻ‌കൂർ ജാമ്യം അനുവദിക്കാൻ ബോംബൈ കോടതിക്ക് ആവില്ലെന്ന് വാദവും കോടതി തള്ളി .പരിസ്ഥിതി പ്രവർത്തക ഗ്രിൽ തുൻബെർഗിന് ഷെയർ ചെയ്യാൻ ടൂൾകിറ് നൽകിയെന്ന കേസിലാണ് മുംബൈ അഭിഭാഷക ആയ നികിതയ്ക്ക് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com