ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന്‍റെയും ശാന്തനുവിന്‍റെയും ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന്‍റെയും ശാന്തനുവിന്‍റെയും ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ ഡൽഹി പൊലീസ് തിരയുന്ന മലയാളി അഭിഭാഷക നികിത ജേക്കബിന്‍റെയും സാമൂഹ്യപ്രവര്‍ത്തകന്‍ ശാന്തനുവിന്‍റെയും ഹര്‍ജികള്‍ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. അറസ്റ്റില്‍ നിന്ന് 4 ആഴ്ചത്തേക്ക് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.

നികിതയുടെ ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ മുംബൈ ബെഞ്ചും മഹാരാഷ്ട്രയിലെ ബീഡ് ജില്ലക്കാരനായ ശാന്തനുവിന്‍റെ ഹര്‍ജി നാഗ്പൂര്‍ ബെഞ്ചുമാണ് പരിഗണിക്കുന്നത്. ഡൽഹി പൊലീസ് മഹാരാഷ്ട്രയില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇരുവരും ഒളിവിലാണ്.

നികിതയും ശാന്തനുവും ചേര്‍ന്നാണ് ടൂള്‍കിറ്റ് തയാറാക്കിയതെന്നും കേസില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയ്ക്കൊപ്പം ചേര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റാ തുന്‍ബര്‍ഗിന് അയച്ച്‌ കൊടുത്തെന്നുമാണ് ഡൽഹി പൊലീസ് ആരോപിക്കുന്നത്.

ഖലിസ്ഥാനി ഗ്രൂപ്പുകളിലുള്ളവരുമായി റിപ്പബ്ലിക് ദിനത്തിന് മുന്‍പ് സൂം മീറ്റിംഗ് ഇവര്‍ നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. നികിതയുടെ വീട്ടില്‍ നേരത്തെ നടത്തിയ റെയ്ഡില്‍ 2 ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com