യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ്; ആശങ്ക

യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ്; ആശങ്ക

കൊച്ചി: കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആശങ്ക ഉളവാക്കുന്നതാണ്.

തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കോവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്.

ടോണി ചമ്മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയമുള്ളവരെ,

ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നു രാത്രിയിൽ നടത്തിയ പരിശോധനയിൽ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടർമാർ അറിയിച്ചിരിക്കുന്നു.

എന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം. എന്നോട് ഏറ്റവും അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണം.

"ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണം”

സ്നേഹത്തോടെ നിങ്ങളുടെ

ടോണി ചമ്മണി

No stories found.
Anweshanam അന്വേഷണം
www.anweshanam.com