കോഴിക്കോട് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഞായറാഴ്ചകളില്‍ ലോക്ക് ഡൗണ്‍ തുടരും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല.
കോഴിക്കോട് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

കോഴിക്കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നു സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഞായറാഴ്ചകളില്‍ ലോക്ക് ഡൗണ്‍ തുടരും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കാം. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കേരളത്തില്‍ ഇന്നലെ 1129 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്നലെ് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് ജില്ലയില്‍ ഇന്നലെ 95 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 80 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്.

Related Stories

Anweshanam
www.anweshanam.com