തമിഴ്നാട്ടിൽ ഇന്ന് 5835 പേർക്ക് കോവിഡ്; ആന്ധ്രയില്‍ 9996; കര്‍ണാടകയിൽ 6706 പുതിയ രോഗികൾ
Top News

തമിഴ്നാട്ടിൽ ഇന്ന് 5835 പേർക്ക് കോവിഡ്; ആന്ധ്രയില്‍ 9996; കര്‍ണാടകയിൽ 6706 പുതിയ രോഗികൾ

തമിഴ്നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,20,355 ആയി

News Desk

News Desk

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് മാത്രം 5835 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ തമിഴ്നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,20,355 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 119 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ ഇതുവരെയുണ്ടായ കോവിഡ് മരണങ്ങൾ 5397 ആയി.

വ്യാഴാഴ്ച 5146 പേർകൂടി രോഗമുക്തരായി. 2,61,459 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത്. 53,499 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. 35 ലക്ഷത്തോളം സാംപിളുകൾ ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പറയുന്നു.

ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,996 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,64,142 ആയി വർധിച്ചു.

പുതുതായി 82 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 2,378 ആയി. 90,840 രോഗികളാണ് നിലവിൽ ആന്ധ്രയിൽ ചികിത്സയിലുള്ളത്. 1,70,924 പേർ ഇതുവരെ രോഗമുക്തരായതായും സംസ്ഥാന കോവിഡ്-19 നോഡൽ ഓഫീസർ അറിയിച്ചു.

കർണാടകത്തിൽ ഇന്ന് 6706 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 103 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ബംഗളുരു നഗരത്തിൽ മാത്രം 1893 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 22 മരണവും ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്തു.

മൈസുരുവിലും ബെല്ലാരിയിലും ഉഡുപ്പിയിലും ഇന്ന് നാനൂറിലധികം പുതിയ കോവിഡ് കേസുകളുണ്ടായി. ഇതോടെ കർണാടകയിലെ ആകെ കോവിഡ് രോഗികൾ 2,03,200 ആയി. ആകെ മരണം 3613. 78,337 പേർ നിലവിൽ ചികിത്സയിലുണ്ട്.

Anweshanam
www.anweshanam.com