വയനാട് ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്താനായത്.
വയനാട് ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

വയനാട്: വയനാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്താനായത്. വനപാലകര്‍ കടുവയെ നിരീക്ഷിക്കുകയാണ്. ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തില്‍ കടുവയെ കണ്ടെത്തിയത്.

മിനിയാന്ന് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ അന്വേഷണം നടത്തുകയും ചെയ്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com