തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചേക്കും

ബിജെപിയുടെ അവഗണനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തിനെ അറിയിക്കും.
തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചേക്കും

കൊച്ചി: എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് യോഗത്തിലാണ് തുഷാര്‍ രാജിസന്നദ്ധത അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ തോല്‍വിയ്ക്ക് പിന്നാലെയാണ് തീരുമാനം.

ബിജെപിയുടെ അവഗണനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തിനെ അറിയിക്കും. അതേസമയം, 2016ലിനെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മിക്ക മണ്ഡലങ്ങളിലും 5,000 മുതല്‍ 10,000 ത്തിലേറെ വോട്ടുകളുടെ കുറവാണ് ബിഡിജെഎസിന് ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അവഗണനയ്ക്ക് പുറമേ ഏകപക്ഷീമായി സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തതും അണികളില്‍ അതൃപ്തിക്ക് ഇടയാക്കി എന്നാണ് ബിഡിജെഎസ് വിലയിരുത്തല്‍. അതിനിടെ പാര്‍ട്ടി മത്സരിച്ച പല മണ്ഡലങ്ങളിലും ബിജെപി വോട്ടു മറിച്ചു എന്ന ആരോപണവും ബിഡിജെഎസ് ഉയര്‍ത്തുന്നുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com