തൃശ്ശൂര്‍ പൂരം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ഇന്ന്

രാവിലെ പത്തരയ്ക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക.
തൃശ്ശൂര്‍ പൂരം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ഇന്ന്

തൃശ്ശൂര്‍: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക.

അതേസമയം, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ആന പാപ്പാന്മാരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കണം, രോഗലക്ഷണമുളള പാപ്പാന്മാര്‍ക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് പൂരത്തിന് പ്രവേശനം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ദേവസ്വങ്ങള്‍ പ്രധാനമായും ഉന്നയിച്ചത്. യോഗത്തില്‍ ഈ ആവശ്യങ്ങള്‍ ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ദേവസ്വങ്ങള്‍ വെക്കും. അതേസമയം, മഹാമാരി കാലത്ത് തൃശൂര്‍ പൂരം മാറ്റി വെയ്ക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്.

34 സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്ത് ഒപ്പിട്ട നല്‍കിയത്. നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തില്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണ്.അതിനാല്‍ സര്‍ക്കാരും പൂരം സംഘാടകരും ഇതില്‍ നിന്നും പിന്മാറണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com