സംസ്ഥാനത്ത് മരണപ്പെട്ട മൂന്നു പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കാസര്‍കോട് മരണപ്പെട്ടയാളുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം.
സംസ്ഥാനത്ത് മരണപ്പെട്ട മൂന്നു പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൃദ്രോഗിയായിരുന്ന പ്രപുഷ കോവിഡ് പോസിറ്റാവാണെന്ന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് തെളിഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് മരണാനന്തരം കോവി‍ഡ് സ്ഥിരീകരിച്ചു.

ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയാണ് മരണ ശേഷം കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്‍റെ മരണം. ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ, കാസർകോട് കോവിഡ് മരണം ആറായി.

ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയുടെ പരിശോധന ഫലവും പോസിറ്റീവായിരുന്നു. 62 വയസ്സുകാരിയായ ഇവര്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണപ്പെട്ടത്. ആലപ്പുഴ മാരാരിക്കുളം വടക്ക് പ‌ഞ്ചായത്തിലെ 14ാം വാർഡിലായിരുന്നു ഇവരുടെ താമസം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com