ശ്രീനഗറിൽ ഏറ്റുമുട്ടൽ: മൂന്നു തീവ്രവാദികളും സുരക്ഷ സൈനികനും കൊല്ലപ്പെട്ടു
Top News

ശ്രീനഗറിൽ ഏറ്റുമുട്ടൽ: മൂന്നു തീവ്രവാദികളും സുരക്ഷ സൈനികനും കൊല്ലപ്പെട്ടു

ഇന്നലെ അർദ്ധ രാത്രിയാണ് സംഭവമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു

News Desk

News Desk

ശ്രീനഗര്‍: ജമ്മു കശ്മീരിൽ സുരക്ഷാ സേന മൂന്നു തീവ്രവാദികളെ വെടിവച്ചു കൊന്നു. കഴിഞ്ഞ രാത്രിയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. ഒരു സുരക്ഷാ സൈനികന് ജീവൻ നഷ്ടപ്പെട്ടു - എഎൻഐ റിപ്പോർട്ട്.

ശ്രീനഗർ നഗരത്തിലെ പന്ത ചൗക്കിലെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് - പോലിസ് പറഞ്ഞു. അസിസ്റ്റൻ്റ് പോലിസ് ഇൻസ്പെക്ടർ ബാബു റാമാണ് തീ വ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.

ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസ് - സിആർപിഎഫുകാർക്കെതിരെ തീവ്രവാദികൾ വെടിവയ്ക്കാൻ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Anweshanam
www.anweshanam.com