
പാലക്കാട്: കഞ്ചിക്കോട് റെയില്‍വേ ട്രാക്കിന് സമീപം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശികളായ ഹരി ഓം, കന്‍ഹായ്, അരവിന്ദ് കുമാര്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചിക്കോട് ഐഐടിയില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികളായ ഇവരുടെ മരണകാരണം വ്യക്തമല്ല.
ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. സംഭവം കൊലപാതകമാണെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ഹരി ഓമിനെ ചിലര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സുഹൃത്തുക്കള്‍ മണിക്കൂറുകളോളം മൃതദേഹം എടുക്കാന്‍ സമ്മതിച്ചില്ല.