രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് പേർക്ക് സസ്‌പെൻഷൻ

സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി
രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തില്‍ മൂന്നു പേരെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവരെയാണ് സസ്‌പെന്‍സ് ചെയ്തത്.

സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആറാം വാര്‍ഡിലായിരുന്നു അനില്‍കുമാര്‍ ചികിത്സയില്‍ കഴി‌ഞ്ഞിരുന്നത്.

വീഴ്ചയിലേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞമാസം 21ആം തിയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചു. എന്നാല്‍ കോവിഡ് നെഗറ്റീവായ ശേഷം അനില്‍കുമാറിന്റെ തലയുടെ പിന്‍ഭാഗം പുഴുവരിച്ച നിലയിലാണ് ബന്ധുക്കൾക്ക് ലഭിച്ചത്. ഇയാളുടെ കൈകൾ കെട്ടിവെക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com