പെട്ടിമുടിയില്‍ ഗര്‍ഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 65 ആയി
Top News

പെട്ടിമുടിയില്‍ ഗര്‍ഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 65 ആയി

ദുരന്തത്തില്‍ അകപ്പെട്ട അഞ്ചുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

News Desk

News Desk

ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ ഇന്നു നടത്തിയ തെരച്ചിലില്‍ ഗര്‍ഭിണിയുടേതടക്കം മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു. കൗശിക (15) ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതില്‍ മരണപ്പെട്ട മുത്തു ലക്ഷ്മി ഗര്‍ഭിണിയായിരുന്നു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 65 ആയി.

ദുരന്തത്തില്‍ അകപ്പെട്ട അഞ്ചുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്തു നിന്നും 10 കിലോമീറ്ററോളം ദുരമുള്ള ഭൂതക്കുഴി ഭാഗത്തു നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ച്ചയായ പതിനാലാം ദിവസമാണ് പെട്ടിമുടിയില്‍ തെരച്ചില്‍ നടത്തുന്നത്. റഡാര്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇന്നും തെരച്ചില്‍ നടന്നത്.

Anweshanam
www.anweshanam.com