സം​സ്ഥാ​ന​ത്ത് മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ്

സംസ്ഥാനത്ത് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി
സം​സ്ഥാ​ന​ത്ത് മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. യു​കെ​യി​ല്‍​നി​ന്നും എ​ത്തിയ മൂ​ന്ന് പേ​ര്‍​ക്കാ​ണ് ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കണ്ണൂർ ജില്ലയിൽ 25, 27 വയസുള്ള രണ്ട് യുവാക്കൾക്കും പത്തനംതിട്ടയിലെ 52 വയസുകാരനുമാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​കി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നു ഇ​വ​രു​ടെ സാ​ന്പി​ള്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ന്‍​ഐ​വി പൂ​നെ​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡാ​ണെ​ന്ന് കണ്ടെത്തിയത്.

ഇതോടെ സംസ്ഥാനത്ത് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി. ഈ മൂന്നു പേരുൾപ്പടെ സംസ്ഥാനത്ത് ഇന്ന്5490 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

യു​കെ​യി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 56 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്ബി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​നെ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com