കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ഒരു ഗ്രാമീണന്‍ കൊല്ലപ്പെടുകയും രണ്ട് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ന്യൂ ഡല്‍ഹി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ബാറ്റമാളു മേഖലയിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഇതുവരെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു- എഎന്‍ഐ റിപ്പോര്‍ട്ട്

ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ രണ്ട് സൈനികർക്കും പരിക്കേറ്റു. മേഖലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ മേഖല പൊലിസ് അറിയിച്ചു. പൊലീസും സിആർപിഎഫും സംയുക്തമായി തീവ്രവാദികൾക്കായ് തെരച്ചിൽ തുടരുകയാണ്.

Related Stories

Anweshanam
www.anweshanam.com