വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
Top News

വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍ (34), അലക്‌സ് (45), തങ്കച്ചന്‍ (52) എന്നിവരാണ് മരിച്ചത്.

News Desk

News Desk

തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്തുനിന്ന് കടലില്‍ മീന്‍ പിടിക്കാന്‍ പോയ മൂന്ന് മത്സ്യത്തൊഴിലാളികള്‍ വള്ളം മറിഞ്ഞ് മരിച്ചു. വള്ളത്തില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നു. രണ്ട് പേര്‍ രക്ഷപ്പെട്ടു.

അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍ (34), അലക്‌സ് (45), തങ്കച്ചന്‍ (52) എന്നിവരാണ് മരിച്ചത്. തീരത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമുണ്ടായ വലിയ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മൂന്ന് പേരുടെയും മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന്റെ തെക്കന്‍ തീരമേഖലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

Anweshanam
www.anweshanam.com