ബോംബ് സ്‌ഫോടനത്തില്‍ മൂന്നു മരണം
Top News

ബോംബ് സ്‌ഫോടനത്തില്‍ മൂന്നു മരണം

അഫ്ഗാനിസ്ഥാന്‍ വടക്ക് - പടിഞ്ഞാറന്‍ പ്രവശ്യ ബദ്‌സിലെ ബോംബു സ്‌ഫോടനത്തില്‍ കുട്ടിയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു.

By News Desk

Published on :

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ വടക്ക് - പടിഞ്ഞാറന്‍ പ്രവശ്യ ബദ്‌സിലെ ബോംബു സ്‌ഫോടനത്തില്‍ കുട്ടിയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്ന് (ജൂലായ് 18 ) ന് രാവിലെയാണ് ബോംബു സ്‌ഫോടനമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അബ്കമരി ജില്ലയെയും ഖ്വല്‍ - ഇ- നവ് മേഖലയെയും ബന്ധിപ്പിക്കുന്ന ഹൈവേക്ക് സമീപത്തായിരുന്നു സ്‌ഫോടനം. ഒരു പുരുഷനും സ്ത്രീയും കുട്ടിയുമടങ്ങുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരാണ് കൊല്ലപ്പെട്ടത്.

ബോംബു സ്‌ഫോടനത്തില്‍ പിന്നില്‍ താലിബാന്‍ തിവ്രവാദികളെന്നാണ് സംശയിക്കപ്പെടുന്നത്. പക്ഷേ താലിബാന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Anweshanam
www.anweshanam.com