മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍
Top News

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍

അരവിന്ദ് സിംഗ്, ദിനേശ് സിംഗ്, സുനില്‍കുമാര്‍ സിംഗ് എന്നിവരാണ് പിടിയിലായത്.

News Desk

News Desk

കാണ്‍പൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ രത്തന്‍ സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അരവിന്ദ് സിംഗ്, ദിനേശ് സിംഗ്, സുനില്‍കുമാര്‍ സിംഗ് എന്നിവരാണ് പിടിയിലായത്. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

രാത്രി 9.45യോടെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന രത്തന്‍സിങിനെ ആക്രമികള്‍ വെടിവെക്കുകയായിരിന്നു. വെടിയേറ്റ രത്തന്‍ സിങ് തല്‍ക്ഷണം മരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

രത്തന്‍ സിങ്ങിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.ഒരു മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ഗാസിയാബാദില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടകള്‍ വെടിവച്ചു കൊന്നിരുന്നു.

Anweshanam
www.anweshanam.com