സ്വപ്ന അടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് കഴിയും;കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്‌സമെന്റ്
Top News

സ്വപ്ന അടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് കഴിയും;കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്‌സമെന്റ്

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരുടെ റിമാന്‍ഡ് കാലവധി ഇന്ന് അവസാനിക്കും.

News Desk

News Desk

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരുടെ റിമാന്‍ഡ് കാലവധി ഇന്ന് അവസാനിക്കും. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ റിമാന്‍ഡ് കാലാവധിയാണ് അവസാനിക്കുന്നത്. റിമാന്‍ഡ് കാലാവധി നീട്ടി കിട്ടുന്നതിനായി മൂന്ന് പ്രതികളെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയി ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരിക്കും ഹാജരാക്കുക.

അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റ് കള്ളക്കടത്തിന് പിന്നിലുണ്ടെന്നും താന്‍ ഇതിലെ കണ്ണിയാണെന്നും സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന് മൊഴി നല്‍കിയിരുന്നു. ഈ റാക്കറ്റിലൂടെ 21 തവണയാണ് നയതന്ത്ര മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയെന്നും മൊഴിയിലുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിക്കും.

Anweshanam
www.anweshanam.com