
തിരുവനന്തപുരം: കിഫ്ബിക്കെതിരായ ആദായ നികുതി വകുപ്പിന്റെ നോട്ടിസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ധനമന്ത്രി ടി. എം തോമസ് ഐസക്. നോട്ടിസ് കാണിച്ച് വിരട്ടാൻ നോക്കേണ്ടെന്ന് മന്ത്രി പറഞ്ഞു. കേസെടുക്കലും വിരട്ടലുമെല്ലാം അങ്ങ് വടക്കേ ഇന്ത്യയിൽ മതി. ഇങ്ങോട്ട് കേസെടുത്താൽ അങ്ങോട്ടും കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിൽ കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നത് കേരള ഇൻഫ്രാസ്ട്രകച്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ മുഖേനയാണ്. കൈറ്റ് വഴി അഞ്ചുവർഷം കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാനാണ് നോട്ടീസ്.
സർക്കാർ അഭിമാനമായി ഉയത്തിക്കാട്ടുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ കിഫ്ബി വഴിയുള്ള കൈറ്റിന്റെ പദ്ധതിയാണ്. കരാറുകർക്ക് എത്ര പണം നൽകി. നികുതി പണം എത്ര അടച്ച് തുടങ്ങിയ വവിരങ്ങൾ ഈ മാസം 25നകം നൽകണമെന്നാണ് നോട്ടീസ്.
അതേസമയം, കേന്ദ്രാനുമതിയില്ലാതെ വിദേശ വായ്പ വാങ്ങിയെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് അന്വേഷണം തുടരുകയാണ്. കിഫ്ബി സിഇഒക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല.