ഗലോട്ടിനെ അടിയ്ക്കാന്‍ ഇതാണ് അവസരം - മായാവതി
Top News

ഗലോട്ടിനെ അടിയ്ക്കാന്‍ ഇതാണ് അവസരം - മായാവതി

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും ഒപ്പം കോണ്‍ഗ്രസിനെയും പാഠം പഠിപ്പിക്കുവാന്‍ പറ്റിയ സമയം കാത്തിരിക്കുകയായിരുന്നുവെന്ന് ബിഎസ്പി നേതാവ് മായവതി.

By News Desk

Published on :

ന്യൂഡെല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും ഒപ്പം കോണ്‍ഗ്രസിനെയും പാഠം പഠിപ്പിക്കുവാന്‍ പറ്റിയ സമയം കാത്തിരിക്കുകയായിരുന്നുവെന്ന് ബിഎസ്പി നേതാവ് മായവതി. രാജസ്ഥാനില്‍ ബിഎസ്പിയുടെ ആറ് എംഎല്‍എമാരെ ഗലോട്ട് ചാക്കിട്ടു. ഇതിനുമുമ്പും ഗലോട്ട് ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പകരംവീട്ടാന്‍ ഉചിതമായ അവസരം കാത്തിരിക്കുകയായിരുന്നു ബിഎസ്പി - എഎന്‍ഐ റിപ്പോര്‍ട്ട്.

ഗലോട്ടിന്റെ ചാക്കിട്ടുപിടുത്തത്തിനെതിരെ കോടതിയെ സമീപിക്കണമെന്ന് കരുതിയതാണ്. പക്ഷേ പിന്നിട് വേണ്ടെന്നുവച്ചു. പകരംവീട്ടാന്‍ രാഷ്ട്രീയാവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ ഉചിതമായ അവസരം കൈവന്നിരിക്കുന്നു - മായാവതി കൂട്ടിചേര്‍ത്തു.

ബിജെപിയെ അധികാരത്തില്‍ നിന്നു മാറ്റിനിറുത്തുന്നതിനായി മന്ത്രിസഭാ രൂപീകരണത്തില്‍ ആറ് എംഎല്‍എമാരുടെ പിന്തുണ നിബ്ബന്ധനകളില്ലാതെ ബിഎസ്പി നല്‍കി. പിന്നിട് പക്ഷേ ഗലോട്ട് അവരെ കോണ്‍ഗ്രസിലേക്ക് കൂറുമാറ്റിച്ചു. ഇത് കടുത്ത രാഷ്ട്രീയ വഞ്ചനയായി. എന്നാലിപ്പോള്‍ ഗലോട്ട് - സച്ചിന്‍ തര്‍ക്കം സര്‍ക്കാന്റെ നിലനില്പിന് ഭീഷണിയായിരിക്കുകയാണ്. ഇതാണ് അനുയോജ്യമായ തിരിച്ചടിയ്ക്കുള്ള അവസരം. തങ്ങളുടെ എംഎല്‍എമാരെ വശത്താക്കിയിതിനെതിരെ ഗലോട്ടിനെയും കോണ്‍ഗ്രസിനെയും കോടതിക്കയറ്റാന്‍ തന്നെ തീരുമാനിച്ചു. വേണ്ടിവന്നാല്‍ സുപ്രീംകോടതിവരെ പോകും.

നിയമസഭയില്‍ ആസന്നമായ അവിശ്വാസ പ്രമേയത്തില്‍ അനുകൂലമായി വോട്ട് ചെയ്യണമെന്ന വിപ്പ് ആറ് ബിഎസ്പി എംഎല്‍എമാര്‍ക്ക് നല്‍കും. അതവര്‍ ലംഘിച്ചാല്‍ നിയമനടപടി ഉറപ്പെന്ന് മായാവതി.

Anweshanam
www.anweshanam.com