പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാവ് മുറിച്ചെടുത്ത്, കണ്ണ് 
ചൂഴ്‌ന്നെടുത്തു
Top News

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാവ് മുറിച്ചെടുത്ത്, കണ്ണ് ചൂഴ്‌ന്നെടുത്തു

ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Geethu Das

Geethu Das

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ലഖിംപൂര്‍ ഖേരി ജില്ലാ പൊലീസ് മേധാവി സത്യേന്ദ്ര കുമാര്‍ അറിയിച്ചു - എഎന്‍ഐ റിപ്പോര്‍ട്ട്.

കൊലപാതകം, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സന്തോഷ് യാദവ്, സഞ്ജയ് ഗൗതം എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), സെക്ഷന്‍ 376 (ഡി) (ഗ്യാങ്ഗ്രേപ്പ്) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. തിരച്ചിലിനൊടുവില്‍ മൃതദേഹം ലഖിംപുര്‍ ഖേരി ജില്ലയിലെ കരിമ്പിന്‍ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. കണ്ണുകള്‍ ചൂഴ്ന്നെടുത്ത്, നാവ് മുറിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് പതിമൂന്നുകാരിയെ കൊലപ്പെടുത്തിയത്.

ഹാപ്പുരില്‍ കഴിഞ്ഞയാഴ്ച മറ്റൊരു പെണ്‍കുട്ടിയും ബലാത്സംഗത്തിനിരയായിരുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തി. ഇപ്പോഴത്തെ സര്‍ക്കാരും മുന്‍ സര്‍ക്കാരും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം.

Anweshanam
www.anweshanam.com