കേ​ര​ളം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍; അ​ടു​ത്ത​ത് സ​മൂ​ഹ​വ്യാ​പ​നം

ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​ന്‍ സാധിക്കു​വെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു
കേ​ര​ളം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍; അ​ടു​ത്ത​ത് സ​മൂ​ഹ​വ്യാ​പ​നം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജാ​ഗ്ര​ത കു​റ​ഞ്ഞാ​ല്‍ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​ന്‍ സാധിക്കു​വെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് നാ​ല് ഘ​ട്ട​ങ്ങ​ളാ​ണു​ള്ള​ത്. രോ​ഗി​ക​ളി​ല്ലാ​ത്ത സ്ഥി​തി, പു​റ​ത്തു​നി​ന്ന് രോ​ഗി​ക​ളെ​ത്തി സ​മൂ​ഹ​ത്തി​ലെ ചി​ല​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന ഘ​ട്ടം (സ്പൊ​റാ​ഡി​ക്), ചി​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും കേ​ന്ദ്രീ​ക​രി​ച്ചു​ള​ള രോ​ഗ​വ്യാ​പ​നം (ക്ല​സ്റ്റേ​ഴ്സ്), വ്യാ​പ​ക​മാ​യ സ​മൂ​ഹ​വ്യാ​പ​നം. കേ​ര​ളം മൂ​ന്നാം​ഘ​ട്ട​ത്തി​ലെ​ത്തി നി​ല്‍​ക്കു​ന്ന​താ​യാ​ണ് ഇ​പ്പോ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​ത്.

മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം അ​ട​ക്കം പ​ല ജി​ല്ല​ക​ളി​ലും ക്ല​സ്റ്റ​റു​ക​ളു​ണ്ട്. അ​ടു​ത്ത ഘ​ട്ടം സ​മൂ​ഹ​വ്യാ​പ​ന​മാ​ണ്. ഇ​ത് ത​ട​യാ​ന്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. സ​മ്ബ​ര്‍​ക്ക​രോ​ഗ​വ്യാ​പ​നം കൂ​ടാ​ന്‍ കാ​ര​ണം ന​മ്മു​ടെ അ​ശ്ര​ദ്ധ​യാ​ണ്. അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നിപ ഒരു മാസമാണ് നീണ്ടു നിന്നത്. അത് നമുക്ക് വിജയകരമായി നിയന്ത്രിക്കാനായി. കോവിഡ് നിയന്ത്രണം നാം തുടങ്ങിയിട്ട് ആറു മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗവ്യാപനം കൂടുകയാണ്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നതാണ് വിലയിരുത്തല്‍.

ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ സ്വാഭാവികമായും വരുന്ന തളര്‍ച്ച നാം കാണേണ്ടതുണ്ട്. അതുപോലെ രോഗപ്രതിരോധ നടപടികളില്‍ ഉദാസീന സമീപനം നാട്ടുകാരില്‍ ചിലരും സ്വീകരിക്കുന്നു.സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനത്തിനുള്ള കാരണം നമ്മുടെ അശ്രദ്ധയാണ്." കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com