മൂന്നാംഘട്ട വോട്ടെടുപ്പ്: ആദ്യ മൂന്നുമണിക്കൂറില്‍ 20.04 ശതമാനം പോളിംങ്

ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 20.04 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
മൂന്നാംഘട്ട വോട്ടെടുപ്പ്: ആദ്യ മൂന്നുമണിക്കൂറില്‍ 20.04 ശതമാനം പോളിംങ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിന്റ വോട്ടെടുപ്പില്‍ മികച്ച പോളിംങ്. ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 20.04 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ 20.4 ശതമാനം പേരും കണ്ണൂര്‍ ജില്ലയില്‍ 20.99 ശതമാനം പേരും കോഴിക്കോട് ജില്ലയില്‍ 20.35 ശതമാനം പേരും മലപ്പുറം ജില്ലയില്‍ 21.26 ശതമാനം പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പ് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ ശക്തികളും ഒന്നിച്ച് എല്‍ഡിഎഫിനെ നേരിടാന്‍ തയാറെടുക്കുകയും അതിന് ആവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തു കൊടുക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍ഡിഎഫിനെ ഉലച്ചു കളയാമെന്നും ക്ഷീണിപ്പിക്കാമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ. എന്നാല്‍ 16 ന് വോട്ട് എണ്ണുമ്പോള്‍ മനസിലാകും ആരാണ് ഉലഞ്ഞത്, ആരാണ് ക്ഷീണിച്ചതെന്ന്. ഐതിഹാസിക വിജയമാണ് എല്‍ഡിഎഫ് നേടാന്‍ പോകുന്നത്. പലരും ജയിക്കില്ലെന്ന് കരുതിയ പ്രദേശങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയിക്കും. ജനങ്ങള്‍ കള്ളങ്ങളോളും നുണകളോടും എങ്ങനെ പ്രതികരിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com