മൂന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡിസംബര്‍ 14 ന് വോട്ടെടുപ്പ് നടക്കുക.
മൂന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡിസംബര്‍ 14 ന് വോട്ടെടുപ്പ് നടക്കുക.

കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്‌ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ പാടുള്ളു എന്നും കര്‍ശന നിര്‍ദേശമുണ്ട്. 16 ന് വോട്ടെണ്ണല്‍ നടക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com