ടു പ്ലസ് ടു ചർച്ചകൾക്ക് തുടക്കം

ഇന്ത്യയുടെയും യുഎസിൻ്റെയും പ്രതിരോധ- വിദേശകാര്യ മന്ത്രിമാരും സെക്രട്ടറിമാരും തമ്മിലാണ് ചർച്ചകൾ.
ടു പ്ലസ് ടു ചർച്ചകൾക്ക് തുടക്കം

ന്യൂ ഡല്‍ഹി: ഇന്തോ- യുഎസ് ടു പ്ലസ് ടു മൂന്നാം റൗണ്ട് ചർച്ചകൾക്ക് ഇന്ന് ഡല്‍ഹിയിൽ തുടക്കമായി. ഇന്ത്യ- ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ- പസഫിക്ക് മേഖലയിലെ സുരക്ഷയിലൂന്നിയ ചർച്ചകളും കൂടിയാലോചനകളുമുണ്ടാകും- ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

Also Read: "ഇന്ത്യ - യു എസ് ടു പ്ലസ് ടു സംഭാഷണം തയ്യാറെടുപ്പുകൾ തുടങ്ങി"

ഇന്ത്യയുടെയും യുഎസിൻ്റെയും പ്രതിരോധ- വിദേശമന്ത്രിമാരും സെക്രട്ടറിമാരും തമ്മിലാണ് ടു പ്ലസ് ടു ചർച്ചകൾ. സംഭാഷണത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും ഒക്ടോബർ 26 ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തിയിരുന്നു.

Also Read: "ഇന്തോ-യുഎസ് ടു പ്ലസ് ടു: പോംപിയോയും എസ്പറും ഇന്ത്യയില്‍"

ടു പ്ലസ് ടു മൂന്നാം റൗണ്ട് സംഭാഷണത്തിൽ ഇരു രാജ്യങ്ങളും തങ്ങളുടെ തന്ത്രപ്രധാന- സുരക്ഷാ ബന്ധങ്ങൾ അവലോകനം ചെയ്യും. സ്വതന്ത്ര- വിശാല ഇന്തോ- പസഫിക് മേഖലയുറപ്പിക്കുന്നതിൻ്റെ സാധ്യതകളും ചർച്ച ചെയ്യപ്പെടും.

മേഖലാ സുരക്ഷാ സഹകരണം, പ്രതിരോധ വിവരങ്ങൾ പങ്കിടൽ, സൈനിക ഇടപെടൽ, പ്രതിരോധ വ്യാപാരം എന്നീ നാല് വിഷയങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക.

Also Read: "ഇന്ത്യ- യുഎസ് ടു പ്ലസ് ടു ചര്‍ച്ച ഈ മാസം നടക്കുമെന്ന് റിപ്പോര്‍ട്ട്"

രണ്ട് ദിവസത്തെ സന്ദർശന വേളയിൽ പോംപിയോയും എസ്പറും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങുമായി ഉഭയകക്ഷി ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സന്ദർശിക്കും. ആദ്യ രണ്ട് ടു പ്ലസ് ടു മന്ത്രിതല ചർച്ചകൾ 2018 സെപ്തംബറിൽ ഡല്‍ഹിയിലും 2019 ൽ വാഷിങ്ടൺ ഡിസിയിലുമാണ് നടന്നത്.

Related Stories

Anweshanam
www.anweshanam.com