മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകും; നാളെ പ്രാഥമിക ചർച്ച: പിണറായി വിജയന്‍

പത്തുദിവസത്തിനുള്ളിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം
മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകും; നാളെ പ്രാഥമിക ചർച്ച: പിണറായി വിജയന്‍

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ഇ​പ്പോ​ഴും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ലോ​ച​ന​യും തീ​രു​മാ​ന​വും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ‌ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടു​ത്ത മ​ന്ത്രി​സ​ഭ​യി​ല്‍ പു​തു​മു​ഖ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നാളെ രാവിലെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾക്കും നീക്കമുണ്ട്. പത്തുദിവസത്തിനുള്ളിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.

നി​ല​വി​ലു​ള്ള മ​ന്ത്രി​മാ​ര്‍ തു​ട​രു​മോ​യെ​ന്നു വി​വി​ധ പാ​ര്‍​ട്ടി​ക​ള്‍ ആ​ലോ​ചി​ച്ചാ​ണു തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഈ ​ആ​ലോ​ച​ന​ക​ള്‍ ന​ട​ക്കാ​ന്‍ പോ​കു​ന്ന​തേ​യു​ള്ളൂ. യു​വാ​ക്ക​ളു​ടെ കാ​ര്യം ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ്ര​വ​ചി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്. ഘ​ട​ക​ക​ക്ഷി​ക​ളി​ല്‍ ആ​ര്‍​ക്കൊ​ക്കെ മ​ന്ത്രി​സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​കു​മെ​ന്നു താ​ന്‍ ഒ​റ്റ​യ്ക്കു പ​റ​യേ​ണ്ട കാ​ര്യ​മ​ല്ല. എ​ല്‍​ഡി​എ​ഫ് ആ​ണ് അ​തെ​ല്ലാം തീ​രു​മാ​നി​ക്കേ​ണ്ട​ത്. എ​ല്‍​ഡി​എ​ഫ് ചേ​രു​ന്ന തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിലെ 20 മന്ത്രിമാരിൽ 13ഉം സിപിഐഎം ആയിരുന്നു. സിപിഐയുടേത് നാല്. ഈ നിലയിൽ ഏതെങ്കിലും മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സിപിഐഎം വൃത്തങ്ങൾ നൽകുന്ന സൂചന. കേരളാ കോൺഗ്രസ് എം രണ്ടു മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടാലും ഒന്നുകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. പകരം ഒരു കാബിനറ്റ് പദവി കൂടി അനുവദിച്ചേക്കും.

സെക്രട്ടേറിയറ്റംഗങ്ങളിൽ ആരൊക്കെ മന്ത്രിമാരാകണമെന്ന കാര്യത്തിലും ധാരണയാകും. വിജയിച്ച എട്ടുപേരിൽ പിണറായി വിജയൻ, കെകെ ശൈലജ എന്നിവർക്കു പുറമെ എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെഎൻ ബാലഗോപാൽ എന്നിവർ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പ്. മുൻ മന്ത്രിമാരായ എസി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, എംഎംമണി, ടിപി രാമകൃഷ്ണൻ എന്നിവർക്ക് രണ്ടാമൂഴം നൽകണമോയെന്ന കാര്യത്തിൽ കൂടുതൽ ചർച്ചകളുണ്ടാകും.

എംബി രാജേഷ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ, മുഹമ്മദ് റിയാസ്, ഡോ ആർ. ബിന്ദു, വീണാ ജോർജ്, കാനത്തിൽ ജമീല തുടങ്ങിയവരിൽ നിന്നായിരിക്കും മറ്റു മന്ത്രിമാർ.

ഘടക കക്ഷികള്‍ക്ക് ഏതൊക്കെ മന്ത്രിസ്ഥാനങ്ങളാണ് നല്‍കേണ്ടതെന്ന് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പാര്‍ട്ടി യോഗത്തിന് ശേഷം മാത്രമെ പുറത്തുവരൂ. എൻസിപിക്കും ജെഡിഎസിനും ഒരോ മന്ത്രിസ്ഥാനങ്ങൾ ഉറപ്പാണ്. എന്നാൽ ഒരു അംഗം മാത്രമുള്ള പാർട്ടികളിൽ ആർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമോയെന്ന കാര്യത്തിലും സിപിഐഎം നിലപാടാണ് നിർണായകം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com