വാക്‌സിന്‍ ക്ഷാമമില്ല; കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല: കേ​ന്ദ്രം

അതേസമയം പ്രതിരോധ മരുന്നിന്റെ കൃത്രിമ ക്ഷാമമുണ്ടാക്കി ജങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
വാക്‌സിന്‍ ക്ഷാമമില്ല; കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല: കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് വാ​ക്‌​സി​ന്‍ ക്ഷാ​മ​മി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്രം ആ​വ​ശ്യ​ത്തി​ന് വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കൃ​ത്യ സ​മ​യ​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​ന്‍ എ​ത്തി​ക്കേ​ണ്ട​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ആവശ്യത്തിന് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ ഉത്പാദനം വെട്ടിക്കുറച്ചതുകൊണ്ടാണ് പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ ദൗര്‍ലഭ്യമുണ്ടായത്. തുടര്‍ന്ന് റെംഡെസിവിറിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. റെം​ഡെ​സി​വി​ര്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം പ്രതിരോധ മരുന്നിന്റെ കൃത്രിമ ക്ഷാമമുണ്ടാക്കി ജങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നും മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് കോണഗ്രസ് മനതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com