സ്വര്‍ണക്കടത്ത് കേസ്; സിപിഎം നേതൃത്വത്തില്‍ ഭിന്നതയില്ല: സീതാറാം യെച്ചൂരി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തെറ്റ് ചെയ്തവരെ കണ്ടെത്തിയാല്‍ സ്വാഭാവികമായും നടപടി ഉണ്ടാകും.
സ്വര്‍ണക്കടത്ത് കേസ്; സിപിഎം നേതൃത്വത്തില്‍ ഭിന്നതയില്ല: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ഭിന്നതയില്ലെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു നിലപാട് മാത്രമെ ഉള്ളു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കും സര്‍ക്കാരിനും രണ്ട് നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തെറ്റ് ചെയ്തവരെ കണ്ടെത്തിയാല്‍ സ്വാഭാവികമായും നടപടി ഉണ്ടാകും. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടി. പരിശോധിച്ച ശേഷം മറുപടി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.

എന്നാൽ പിണറായി സര്‍ക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com