അമേരിക്കയും ടിക്ക് - ടോക്ക് നിരോധിച്ചേക്കും
ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പ് ടിക്ക് - ടോക്ക് നിരോധിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രമ്പ്. ചൈനയുടെ വിഡീയോ ഷയറിങ്ങ് ആപ്ലിക്കേഷന്‍ നിരോധിക്കുന്നതിനുള്ള സൂചന ജൂലായ് 29 ന് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു - എഎന്‍ ഐ റിപ്പോര്‍ട്ട്.
ഇതിനു തൊട്ടുപിന്നാലെയാണ് തീരുമാനം. സ്വകാര്യതാ ലംഘനമാരോപിച്ച് ടിക്ക് - ടോക്ക് നിരോധിക്കേണ്ടി വരുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോ ജൂലായ് ആദ്യവാരത്തില്‍ പ്രസ്താവന നടത്തിയിരുന്നു. അമേരിക്കന്‍ രാഷ്ടീയ നേതൃത്വങ്ങളും നിയമനിര്‍മ്മാതാക്കളും ടിക്ക് - ടോക്ക് രാജ്യസുരക്ഷക്ക് പോലും ഭീഷണിയെന്നാരോപണം നിരന്തരം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ടിക്ക് - ടോക്ക് നിരോധിക്കപ്പെടുന്നത് ഉടന്‍ നിലവില്‍ വരുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ചൈനീസ് സ്റ്റാര്‍ട്ടപ്പായ ബൈറ്റ് ഡാന്‍സാണ് ടിക്ക് - ടോക്ക് പ്രായോജകര്‍.