രാഹുല്‍ ഗാന്ധിയുടെ വിഡീയോ പരമ്പര മൂന്നാം ഭാഗം ഇന്ന്
'ചൈനയെ ഇന്ത്യ എങ്ങനെ നേരിടണ'മെന്ന വിഡീയോ ഇന്ന് (ജൂലായ് 23) രാവിലെ 10ന് കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്റര്‍ ഹാന്റില്‍ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്യുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഹുല്‍ ഗാന്ധിയുടെ വിഡീയോ പരമ്പര മൂന്നാം ഭാഗം ഇന്ന്

'ചൈനയെ ഇന്ത്യ എങ്ങനെ നേരിടണ'മെന്ന വിഡീയോ ഇന്ന് (ജൂലായ് 23) രാവിലെ 10ന് കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്റര്‍ ഹാന്റില്‍ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്യുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുമ്പ് രണ്ടു വിഡീയോകള്‍ രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ വിഡീയോ പരമ്പരയിലെ മൂന്നാമത്തെയാണിത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക പശ്ചാത്തലില്‍ ഇന്നത്തെ വിഡീയോ ലോക രാഷ്ട്രങ്ങളടക്കം ശ്രദ്ധിക്കും.

ഈ വര്‍ഷം ജൂണ്‍ 17, 20 തിയ്യതികളിലാണ് വിഡീയോ പരമ്പരയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ പോസ്റ്റ് ചെയ്തത്. ചൈനീസ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിന്റെ കെല്പില്ലാഴ്മകള്‍ അത് പ്രതിപാദിച്ചിരുന്നു. ചൈന ഇന്ത്യയുടെ അതിര്‍ത്തി ഭേദിച്ച് ഇന്ത്യന്‍ മണ്ണില്‍ അധിനിവേശം നടത്തിയിട്ടുണ്ട്. പക്ഷേയത് സമ്മതിച്ചുതരാന്‍ തയ്യാറല്ല മോദി.

57 ഇഞ്ച് നെഞ്ചളവുള്ള മോദിക്ക് അത് കുറച്ചിലാകും - ജൂണ്‍ 20 ലെ രാഹുലിന്റെ വിഡീയോ മോദിയെ കണക്കറ്റ് വിമര്‍ശിച്ചു. അധികാരത്തിലേറാന്‍ അതിശക്ത നെന്ന ഇമേജ് മോദി കെട്ടിപ്പൊക്കി. ഇപ്പോള്‍ മോദിക്ക് അശക്തന്‍ എന്ന ഇമേജാണ് - രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Related Stories

Anweshanam
www.anweshanam.com