ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിന്റെ ഭാര്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
Top News

ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിന്റെ ഭാര്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിന്റെ ഭാര്യ സിമിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.

News Desk

News Desk

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിന്റെ ഭാര്യ സിമിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കേസില്‍ രണ്ടാം പ്രതിയായ സിമിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ഒന്നാം പ്രതി ബിജുലാലിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം ഉടന്‍ അപേക്ഷ നല്‍കിയേക്കും.

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് 2 കോടി രൂപ തട്ടിയെടുത്ത ബിജുലാല്‍, തട്ടിയെടുത്ത പണം കൊണ്ട് ഭാര്യക്ക് സ്വര്‍ണ്ണവും സഹോദരിക്ക് സ്ഥലം വാങ്ങാന്‍ അഡ്വാന്‍സും നല്‍കിയിരുന്നു. ബാക്കിയുള്ള പണം ഓണ്‍ലൈനില്‍ റമ്മി കളിച്ച് തീര്‍ത്തു. ഇക്കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് ഭാര്യ സിമിയുടെയും സഹോദരിയുടെയും മൊഴി അന്വേഷണ സംഘം എടുക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിലാകും അറസ്റ്റിലേക്ക് നീങ്ങുക. താന്‍ തെറ്റുകാരി അല്ലെന്ന ശബ്ദ സന്ദേശം സിമി പുറത്തുവിട്ടിരുന്നു. തട്ടിപ്പില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. ഇന്നലെയും ട്രഷറി ഡയറക്ടറേറ്റില്‍ പരിശോധന നടത്തി.

Anweshanam
www.anweshanam.com